07:47pm 10 November 2026
NEWS
അസ്ത്ര - 2025 ; നട്ടെല്ല് ശസ്ത്രക്രിയയിലെ നൂതന മാറ്റങ്ങളെ കുറിച്ച് ശില്പശാല നടത്തി
04/08/2025  03:51 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അസ്ത്ര - 2025 ; നട്ടെല്ല് ശസ്ത്രക്രിയയിലെ നൂതന മാറ്റങ്ങളെ കുറിച്ച് ശില്പശാല നടത്തി

 

കൊച്ചി : നട്ടെല്ല് ശസ്ത്രക്രിയ രംഗത്തെ പുത്തൻ സാങ്കേതിക പുരോഗതിയെ കുറിച്ചുള്ള ശില്പശാലയ്ക്ക് ആസ്റ്റർ സ്പൈൻ സെന്റർ നേതൃത്വം നൽകി. അസ്ത്ര-2025 എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാലയുടെ ഭാഗമായി ആരോഗ്യമേഖലയിലെ  അറിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയും നടത്തി.  ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ ആശുപത്രികളിൽ നിന്നുള്ള നൂറോളം ഡോക്ടർമാർ ശില്പശാലയുടെ ഭാഗമായി.

ലംബർ ഡിസ്ക് ഡീജനറേറ്റീവ് രോഗങ്ങൾ, നട്ടെല്ല് ശസ്ത്രക്രിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി,  ശസ്ത്രക്രിയയിലെ സങ്കീർണതകൾ  ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചകളും പ്രായോഗിക പരിശീലനവും ശില്പശാലയിൽ നൽകി

ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോസ്‌പൈൻ സർജറിയിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. അനൂപ് തോമസ്, ഡോ. അനുപ് പി. നായർ, ഓർത്തോപീഡിക് സ്‌പൈൻ സർജറി കൺസൾട്ടന്റൻ്റ് ഡോ. രഞ്ജിത്ത് കെ.ആർ എന്നിവർ ചേർന്നാണ്  ശില്പശാല സംഘടിപ്പിച്ചത്. 

ആസ്റ്റർ സ്‌പൈൻ സെന്ററിന്റെ  സാങ്കേതിക പുരോഗതിയും മികച്ച ക്ലിനിക്കൽ ഫലങ്ങളും ശില്പശാലയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു.  രോഗികൾക്ക് ഏറ്റവും പുതിയതും ഫലപ്രദവുമായ ചികിത്സാ സഹായങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നതാണ് ഇവയെന്ന്  പ്രതിനിധികൾ ശില്പശാലയിൽ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img